മയ്യഴിയിൽ ഇന്ധന വില കുറച്ചപ്പോൾ തൊട്ടടുത്ത കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്കാണ് ആശ്വാസം എത്തിയത്. കേന്ദ്ര സർക്കാരിന് പിന്നാലെ പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചതോടെയാണ് മയ്യഴി മേഖലയിൽ ഇന്ധനവില കുറഞ്ഞത്. ഇതുകാരണം മയ്യഴിയിലേക്ക് തലശേരി, വടകര ഭാഗങ്ങളിലേ വാഹനങ്ങളുടെ ഒഴുക്കാണിപ്പോൾ. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയിവരുന്ന സ്വകാര്യബസുകളും മാഹിയിൽ നിർത്തിയാണ് ഇന്ധനം നിറയ്ക്കുന്നത്. പെട്രോളിന് 92.52 രൂപയും, ഡീസലിന് 80.94 രൂപയുമാണ് മാഹിയിൽ വ്യാഴാഴ്ചത്തെ വില. കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി കുറച്ചതോടെയാണ് മറ്റു സംസ്ഥാനങ്ങൾക്ക് പിന്നാലെ പുതുച്ചേരിയും നികുതി കുറച്ചത്.