കെ റെയിലിന് പകരം കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് പോലെ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ‘ഫ്ളൈ ഇന്‍ കേരള’ എന്ന പേരിലൊരു പദ്ധതി നിര്‍ദേശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കാസര്‍കോട് നിന്നും മൂന്ന് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുറത്ത് എത്താം. ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് സുധാകരന്‍ പറയുന്നത്. കുടിയൊഴിപ്പിക്കല്‍ ഇല്ലാതെയും പരിസ്ഥിതിക്ക് ദോഷം സംഭവിക്കാതെയും പദ്ധതി നടപ്പിലാക്കാമെന്ന നേട്ടവും വിമാന സര്‍വീസ് വര്‍ധിപ്പിക്കുന്നത് വഴി സാധ്യമാകുമെന്നും അദ്ദേഹം പറയുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്ര ചെയ്യാൻ കര്‍ണാടക മാതൃകയില്‍ ഫ്ളൈ’ഇന്‍ കേരള ഫീഡര്‍ ബസുകള്‍ ഒരു മണിക്കൂര്‍ ഇടവിട്ട് അടുത്തുള്ള വിമാനത്താവളത്തിലേക്ക് ആരംഭിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.