കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാം കേസില്‍ മുഖ്യപ്രതിയും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവ്. 60 ലക്ഷം രൂപ പിഴയൊടുക്കണമെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി വിധിച്ചു. കുംഭകോണ കേസുകളില്‍ അവസാനത്തെ കേസിലാണ് വിധി. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. ആദ്യത്തെ നാലു കേസുകളില്‍ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിനു ജാമ്യം ലഭിച്ചിരുന്നു. 20217ല്‍ ജയിലിലെത്തിയ ലാലു പ്രസാദിന് മൂന്നര വര്‍ഷത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. ലാലു പ്രസാദിനു പുറമേ മുന്‍ എംപി ജഗദീഷ് ശര്‍മ, അന്നത്തെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) ചെയര്‍മാന്‍ ധ്രുവ് ഭഗത്, മൃഗസംരക്ഷണ സെക്രട്ടറി ബെക്ക് ജൂലിയസ്, മൃഗസംരക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.കെ.എം.പ്രസാദ് എന്നിവരാണ് മുഖ്യപ്രതികള്‍.