Spread the love
ഫോക് ലോർ അക്കാദമി പുരസ്കാരങ്ങൾ വിതരണം ചെയ്തു

ശിക്ഷക് സദനിൽ 2020ലെ ഫോക് ലോർ പുരസ്കാരങ്ങൾ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വിതരണം ചെയ്തു. ഫോക് ലോർ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ 131 കലാകാരന്മാർക്കാണ് പുരസ്കാരം സമ്മാനിച്ചത്. 2020 ലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം മാപ്പിളപ്പാട്ടുകളെ ജനകീയമാക്കിയ വി എം കുട്ടിക്കുള്ള മരണാനന്തര ബഹുമതിയായി മന്ത്രി സമ്മാനിച്ചു. ഫോക് ലോർ പ്രത്യേക പുരസ്കാരങ്ങൾ, ഫെലോഷിപ്പുകൾ, യുവ പ്രതിഭാ പുരസ്കാരങ്ങൾ എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു.

മനുഷ്യജീവിതത്തിൻ്റെ സമർപ്പണമാണ് ഓരോ നാടൻ കലാരൂപവുമെന്ന് അദ്ദേഹം പറഞ്ഞു. നാടൻ കലകൾ പോലെ മനുഷ്യഹൃദയങ്ങളിലിടം നേടിയ മറ്റ് കലാരൂപങ്ങൾ ഏറെയില്ല. അതിന് പകരമാവാൻ ഒരു ക്ലാസിക് കലയ്ക്കും സാധിച്ചിട്ടില്ല. മനുഷ്യ ഹൃദയങ്ങളിൽ നാടൻ കലകളെപ്പോലെ ആഴത്തിൽ വേരോടിയ മറ്റു കലാരൂപങ്ങളില്ല. എന്നാൽ ഇതിൽ ചിലതൊക്കെ അന്യം നിന്നുപോയി. അറ്റുപോയ കണ്ണികളെ കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങൾ ഫോക് ലോർ അക്കാദമി ഏറ്റെടുത്ത് നടത്തണം. നാടൻ കലകൾക്കായി ജീവിതം ഉഴിഞ്ഞു വെക്കുന്ന കലാകാരൻമാർ അംഗീകരിക്കപ്പെടണം. മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർപറഞ്ഞു.

Leave a Reply