ഫോക്ക്‌ലോർ ഫെസ്റ്റ് മത്സര ഘോഷയാത്രയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ അഡ്വ എം വി പോൾ പുരസ്‌കാരങ്ങളിൽ ഒന്നാം സ്ഥാനം ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്കിന്. ബാങ്ക് അവതരിപ്പിച്ച പൂതനും തിറയും ഫ്ളോട്ടാണ് ഒന്നാമതെത്തിയത്. പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് അവതരിപ്പിച്ച ചവിട്ടു നാടകം രണ്ടാം സ്ഥാനം നേടി. മുന്നാം സ്ഥാനം രണ്ടു ഫ്ളോട്ടുകൾ പങ്കിട്ടു.നായരമ്പലം സർവീസ് സഹകരണ ബാങ്ക് അവതരിപ്പിച്ച കാള പൂട്ടിന്റെ സന്നാഹം ഉൾക്കൊണ്ട് നാടൻ പാട്ടിൻ്റെ അകമ്പടിയോടെ അവതരിപ്പിച്ച ദൃശ്യവും സമന്വയ വേദി അവതരിപ്പിച്ച വഞ്ചിപ്പാട്ട്,കഥകളി,മോഹിനിയാട്ടം എന്നിവ സമന്വയിപ്പിച്ച ദൃശ്യവുമാണ് സമ്മാനാർഹമായത്.