ന്യൂഡല്‍ഹി: എയര്‍ ടെലിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും (വിഐ) പ്രി പെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇരുപതു മുതല്‍ 25 ശതമാനം വരെയാണ് വര്‍ധന. ഈ മാസം 25 മുതല്‍ പുതിയ നിരക്കു പ്രാബല്യത്തില്‍ വരും.
നേരത്തെ എയര്‍ ടെല്‍ നിരക്കു വര്‍ധന പ്രഖ്യാപിച്ചിരുന്നു. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ കൂട്ടുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. വോയ്‌സ് പ്ലാനുകള്‍, അണ്‍ലിമിറ്റഡ് വോയ്‌സ് പ്ലാനുകള്‍, ഡേറ്റാ പ്ലാനുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാകും. നവംബര്‍ 26 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു.