സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷണ വില അനിയന്ത്രിതമായി വര്‍ധിക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കുമെന്നും ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഭക്ഷണവില ദൈനംദിനം വര്‍ധിപ്പിക്കുന്നതായി ജനങ്ങളില്‍ നിന്ന് സര്‍ക്കാരിന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്കും ലീഗല്‍ മെട്രോളജി വകുപ്പിനും മന്ത്രി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിലവിവരപട്ടിക കൃത്യമായി പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും പരാതികളുണ്ട്.