Spread the love

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ സഹോദരനും ഫുട്ബോൾ താരവുമായ ഹ്യൂഗോ മറഡോണ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.കഴിഞ്ഞ വർഷം നവംബർ 25 ന് ഹൃദയാഘാതത്തെ തുടർന്ന് ഡീഗോ മറഡോണ മരണപ്പെട്ടിരുന്നു.അർജൻ്റീനയുടെ അണ്ടർ 16 ടീമിൽ കളിച്ച ഹ്യൂഗോ ഓസ്ട്രിയ, ഇറ്റലി, സ്പെയിൻ, അർജൻ്റീന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിലും കളിച്ചു. നേപ്പിൾസിലെ ചില അമച്വർ ക്ലബുകളെ താരം പരിശീലിപ്പിക്കുകയും ചെയ്തു

Leave a Reply