Spread the love

ഭരണത്തിലിരിക്കുന്നവരെ കൊണ്ട് മനം മടുത്തിത്തിരിക്കുന്ന
സാധാരണക്കാർക്ക് തങ്ങളുടെ കഷ്ടം ആകെ വിളിച്ചൊന്നു ബോധിപ്പിക്കാനുള്ളത് മുകളിൽ ഇരിക്കുന്ന ദൈവത്തോടാണ്. പച്ചക്കറിക്ക് വിലകൂടിയാലും പെട്രോൾ -സ്വർണവിലകൾ റോക്കറ്റിനും മേലെ പായുമ്പോഴുമൊക്കെ കേന്ദ്ര-സംസ്ഥാന ഭരണക്കാരെയല്ല ദൈവത്തിനെയാണ് പൊതുജനം നീട്ടി വിളിക്കാറുള്ളത്. അത്രയ്ക്ക് സഹികെട്ട ജനം ലോകത്തെഎവിടെയെങ്കിലും ഉണ്ടെങ്കിൽ ഇന്ത്യയിൽ ആയിരിക്കണമല്ലോ!

എന്നാൽ അവിടെയും അധികാരികൾ പാവപ്പെട്ടവർക്ക് പണി തന്നാൽ എങ്ങനെയിരിക്കും. ദൈവങ്ങളിൽ തന്നെ ഒത്തിരി സിംപിൾ ആയ ഫ്രണ്ട്ലി ആയ സാക്ഷാൽ ശ്രീ കൃഷ്ണനെ
പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൗതുകം പരത്തി കത്തി കയറുന്നത്.

ചെയ്ത കുറ്റം എന്തെന്നോ, കൂട്ടുപ്രതികൾ ആരെന്നോ വ്യക്തമല്ലെങ്കിലും പണ്ട് മാതുലൻ കംസനെ വരെ ഒതുക്കി നിർത്തിയ, അസുരന്മാരോട് മല്ലിട്ട, മുട്ടൻ പർവതം വരെ വിരലിൽ പൊക്കി നിർത്തിയ ആളിപ്പോൾ പിണറായി പോലീസിന്റെ കസ്റ്റഡിയിലാണ്.

എന്തായാലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ കഥയെന്തെന്ന് വ്യക്തമല്ല. കുമ്പളങ്ങി പോലീസ് ജീപ്പിൽ എങ്ങനെ ഉണ്ണി കണ്ണൻ എത്തിയെന്നാണ് സോഷ്യൽ മീഡിയ നിവാസികൾ ഇന്നലെ മുതൽ പരസ്പരം ചോദിക്കുന്നത്.

‘പുള്ളി വല്ല വെണ്ണ കേസിലും പിടിക്കപ്പെട്ട് കാണും’, ‘ചിലപ്പോ പണ്ട് അമ്മാവനെ തട്ടിയ കേസ് ആരേലും റീ ഓപ്പൺ ചെയ്തു കാണും’ തുടങ്ങിയ രസകരമായ കമെന്റുകൾ ഇപ്പോൾ വൈറൽ ചിത്രത്തിന് താഴെ വന്നു മൂടുകയാണ്. എന്തായാലും പിണറായി പോലീസ് ഉണ്ണി കണ്ണനെ പോക്കാൻ ഉണ്ടായ കാരണം വരും ദിവസങ്ങളിൽ പൊതു ജനം അറിയുമെന്ന് തന്നെ വിശ്വസിക്കാം

Leave a Reply