വെയ്ജിങ് : എച്ച്10 എൻ3 പക്ഷിപ്പനി മനുഷ്യനിലും സ്ഥിതീകരിച്ചു.കോഴികളിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന ഈ ഇനം വൈറസ് ബാധ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലുള്ള 41 കാരനിൽ ആണ് കണ്ടെത്തിയത്.

എന്നാൽ ഇയാളുമായി സമ്പർക്കം പുലർത്തിയ മറ്റാർക്കും വൈറസ് ബാധ ഇല്ല. വൈറസിന് തീവ്രത വളരെ കുറവായതിനാൽ പകർച്ചവ്യാധിയായി മാറാൻ സാധ്യത ഇല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മെയ് 28നാണ് 41കാരന് രോഗം സ്ഥിരീകരിച്ചത്.എന്നാൽ രോഗം എങ്ങനെയാണ് ബാധിച്ചതെന്ന കാര്യത്തിൽ ഇതുവരെ നാഷണൽ ഹെൽത്ത് കമ്മീഷൻ ഒരു വിശദീകരണം നൽകിയിട്ടില്ല.
രോഗി സുഖം പ്രാപിക്കുന്നുവെന്നും ആശുപത്രിയിൽ നിന്ന് വിട്ട് അയക്കാവുന്ന സ്ഥിതിയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
പലയിനം പക്ഷിപ്പനികൾ ചൈനയിൽ ഉണ്ട്. ചിലത് വേഗത്തിൽ പടർന്നവയാണ്. എന്നാൽ, ഇതാദ്യമായാണ് എച്ച് 10 എൻ 3 വൈറസ് ബാധ മനുഷ്യനിൽ സ്ഥിരീകരിക്കുന്നത്.