Spread the love

15 വർഷത്തിനിടെ ആദ്യമായി കെനിയൻ റിസർവിൽ ഇരട്ട ആനക്കുട്ടികൾ പിറന്നു. വാരാന്ത്യത്തിൽ സാംബുരു റിസർവിൽ സഫാരിയ്‌ക്ക് പോയ ടൂർ ഗൈഡുകളാണ് കുട്ടികൊമ്പനെയും, പിടിയാനയെയും കണ്ടത്. ബോറ എന്ന ആനയ്‌ക്കാണ് ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്.

പ്രാദേശിക കൺസർവേഷൻ ചാരിറ്റിയായ സേവ് ദ എലിഫന്റ്സ് പരിപാലിക്കുന്ന രണ്ടാമത്തെ ഇരട്ട ആനക്കുട്ടികളാണിത് .അപൂർവ്വമായി മാത്രമാണ് ആനകളിൽ ഇരട്ടകൾ ജനിക്കുന്നത്. 1% മാത്രമാണ് ആനകൾ ഇരട്ടകളായി പിറക്കാനുള്ള സാധ്യത. 2006 കെനിയയിലാണ് അവസാനമായി ഇരട്ട ആനക്കുട്ടികൾ ജനിച്ചത്

എന്നാൽ 15 വർഷം മുമ്പ് ജനിച്ച ഇരട്ട ആനക്കുട്ടികൾ ജനിച്ച് അധികനാൾ ജീവനോടെ ഉണ്ടായിരുന്നില്ല. പലപ്പോഴും അമ്മമാർക്ക് രണ്ട് ആനക്കുട്ടികളെയും പോറ്റാൻ കഴിയാറുമില്ലെന്ന് സേവ് ദ എലിഫന്റ്സ് സ്ഥാപകൻ ഡോ ഇയിൻ ഡഗ്ലസ് – ഹാമിൽട്ടൺ പറഞ്ഞു.
ഏതൊരു സസ്തനിയിലും ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആഫ്രിക്കൻ ആനകളാണ്. ഏകദേശം 22 മാസത്തോളം അവർ കുഞ്ഞുങ്ങളെ വഹിക്കുന്നു, ഓരോ നാല് വർഷത്തിലും അവർ പ്രസവിക്കുന്നു. ശ്രീലങ്കയിലെ പിന്നവാല ആന അനാഥാലയത്തിലെ 25 വയസുള്ള സുരംഗിക്കും കഴിഞ്ഞ വർഷം കൊമ്പനാനകൾ ജനിച്ചിരുന്നു.

Leave a Reply