ഇന്ത്യയിൽ ഇപ്പോൾ ഓരോ 1000 പുരുഷൻമാർക്കും 1,020 സ്ത്രീകളാണുള്ളതെന്ന് ദേശീയ കുടുംബ ആരോഗ്യ സർവേ (National Family and Health Survey) പുറത്ത് വിട്ട റിപ്പോർട്ട്. ആദ്യമായാണ് എൻഎഫ്എച്ച്എസ് നടത്തിയ സർവ്വെയിൽ സ്ത്രീപുരുഷാനുപാത കണക്കിൽ സ്ത്രീകളുടെ എണ്ണം കൂടുന്നത്. എൻഎഫ്എച്ച്എസ് ഒരു സാമ്പിൾ സർവേയാണ്. ഈ സംഖ്യകൾ വലിയ ജനസംഖ്യയ്ക്ക് ബാധകമാണോ എന്ന് അടുത്ത ദേശീയ സെൻസസ് നടത്തുമ്പോൾ മാത്രമേ ഉറപ്പോടെ പറയാൻ കഴിയൂ.