Spread the love

അഗളി∙ അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഗോത്രവർഗക്കാരായ വിദ്യാർഥികൾ സംസ്ഥാന കലോത്സവത്തിൽ പുതിയ ചരിത്രം എഴുതാൻ ഒരുങ്ങുകയാണ്. പാലക്കാട് ജില്ലയിൽ നിന്ന് ആദ്യമായാണു ഗോത്രസമൂഹം സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ ചുരമിറങ്ങുന്നത്. പ്രാക്തന ഗോത്രവിഭാഗത്തിലെ കുട്ടികളടക്കം 7 പേരാണു സംഘത്തിൽ. നാടൻപാട്ടിൽ മുൻവർഷങ്ങളിൽ മറ്റ് എംആർഎസുകളിൽ നിന്നും ഗോത്രവിഭാഗ വിദ്യാർഥികൾ മത്സരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണു സംഘനൃത്തം പോലുള്ള ഇനത്തിൽ മത്സരിക്കുന്നത്.

മണ്ണാർക്കാട് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി, ജില്ലാ കലോത്സവത്തിൽ അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിലേക്കു യോഗ്യത നേടിയാണു കൊല്ലത്തേക്കു പോകുന്നത്. കഠിനമായ പരിശീലനത്തിലൂടെ നേടിയ ആത്മവിശ്വാസമാണ് ഇവരുടെ കൈമുതൽ.

Leave a Reply