Spread the love
വിദേശഫണ്ട്; ഒറ്റരാത്രിക്കൊണ്ട് ലൈസൻസ് നഷ്ടമായത് 6003 സംഘടനകൾക്ക്

രാജ്യത്തെ ആറായിരത്തോളം സന്നദ്ധത സംഘടനകൾക്ക് വിദേശഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസായ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് നഷ്ടമായി. ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകാത്തത് മൂലവും ലഭിച്ച അപേക്ഷകളിൽ പലതും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചതുമാണ് ഇത്രയും സംഘടനകളുടെ ലൈസൻസ് നഷ്ടമാകാൻ കാരണമായതെന്നാണ് റിപ്പോർട്ട്. ലൈസൻസ് കാലാവധി കഴിഞ്ഞ വിവരം പല സംഘടനകളെയും അറിയിച്ചെങ്കിലും വീണ്ടും അപേക്ഷ നൽകാതിരുന്നതും ലൈസൻസ് നഷ്ടമാകാൻ കാരണമായി. വിദേശ ഫണ്ട് സ്വീകരിച്ച് 22832 സ്ഥാപനങ്ങളാണ് രാജ്യത്ത് പ്രവർത്തിച്ചിരുന്നത്. കേന്ദ്രത്തിൻ്റെ നടപടിക്ക് പിന്നാലെ ഇവയുടെ എണ്ണം 16,829 ആയി കുറഞ്ഞു. ഓക്സ്ഫാം ഇന്ത്യ, ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ലെപ്റസി മിഷൻ, ട്യൂബർകുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ ആർട്സ്, ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെൻ്റർ തുടങ്ങിയ സംഘടനകളാണ് ലൈസൻസ് നഷ്ടമായവരിലെ പ്രധാന എൻജിഒകൾ.

Leave a Reply