വിദേശ വനിതകള്‍ മദ്യം വിളമ്പുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് എക്സൈസ് പരിശോധന. സ്റ്റോക്ക് റജിസ്റ്ററിലെ അപാകതയും വനിതകളെ മദ്യം വിളമ്പുന്നതിനായി നിയമിച്ചതിനും കൊച്ചിയിലെ ഫ്ലൈ ഹൈ ഹോട്ടലിനെതിരെയാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. കേരളത്തിലെ എക്സൈസ് ചട്ട പ്രകാരം സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നാണ് എക്‌സൈസിന്റെ വാദം. സ്ത്രീകള്‍ മദ്യം വിളമ്പു നടത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി അനുവാദം നല്‍കിയിട്ടുണ്ടെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്