
മുതിര്‍ന്ന കോൺഗ്രസ് നേതാവും ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു. 88 വയസ്സായിരുന്നു. അദ്ദേഹം ആന്ധ്ര പിസിസി അധ്യക്ഷനായിരുന്നു. ശനിയാഴ്ച രാവിലെ ഹൈദരബാദിൽ വച്ചാണ് അന്ത്യം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ തമിഴ്‌നാട് ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്