ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതനന്ദൻ ആശുപത്രി വിട്ടു. തിരുവനന്തപുരം പട്ടത്തെ എസ്‍ യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് വൈകിട്ടാണ് വി എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വി എസിനെ അലട്ടുന്നത്. രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വി എസ് തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. രണ്ട് വര്‍ഷമായി വി എസ് വീട്ടില്‍ തന്നെ വിശ്രമത്തിലാണ്.