ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തിൽ വെച്ച് പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പിന്നിൽ നിന്നാണ് വെടിവെച്ചതെന്നും രണ്ട് പ്രാവശ്യം വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടതായും റിപ്പോര്‍ട്ട് ചെയ്യുന്നു.
വെടിവയ്പുമായി ബന്ധപ്പെട്ട് തെത്സുയ യമാഗാമി എന്ന 41 കാരനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ യമഗാമിയെ കീഴടക്കി കസ്റ്റഡിയിലെടുത്തു. അബെയ്ക്ക് നേരെ വെടിയുതിർത്ത സ്ഥലത്ത് നിന്ന് ഒരു തോക്കും പോലീസ് കണ്ടെടുത്തു.