മുൻ മന്ത്രി എം എം മണി മുതുവാൻ സമുദായത്തെ അധിക്ഷേപിച്ചു സംസാരിക്കുന്നുവെന്ന പരാതിയുമായി സിപിഎമ്മിലെ മുതുവാൻ സമുദായ അംഗങ്ങൾ. മുതുവാൻ സമുദായത്തിന്റെ ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാരിന് സാധിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ഇടമലക്കുടിയിലെ 11ാം വാർഡിൽ ബിജെപി സ്ഥാനാർഥി വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം എന്താണെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി ആയി ഒരു ബോധവുമില്ലാത്തവരായത് കൊണ്ടാണ് അവിടെ ബിജെപി ജയിച്ചത്. അവിടെയുള്ളവർമൊത്തം മുതുവാന്മാരാണെന്നും മണി പറഞ്ഞിരുന്നു. ഇടമലക്കുടിയിൽ ഭരണത്തിലേറിയത് വലിയ നേട്ടമായാണ് ബിജെപി കരുതുന്നതെന്ന് മാധ്യമ പ്രവർത്തകൻ പറഞ്ഞപ്പോൾ ‘ഓ പിന്നെ, അവന്മാർ അവിടെ എന്തുണ്ടാക്കാനാണെന്നായിരുന്നു’ മണിയുടെ മറുപടി. പ്രതിഷേധ സൂചകമായി ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന സമ്മേളനം ബഹിഷ്ക്കരിക്കുമെന്ന് കാട്ടി മുതുവാൻ സമുദായത്തിൽപ്പെട്ട പ്രവർത്തകർ പാർട്ടി നേതൃത്വത്തിന് കത്ത് നൽകി.