Spread the love
മുൻ മിസ് അമേരിക്ക 60 നില കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

മുൻ മിസ് അമേരിക്ക 30 കാരിയായ ചെസ്ലി ക്രിസ്റ്റ് അറുപത് നില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാവിലെ ഏഴോടെ മൻഹട്ടനിലെ 60 നിലയുള്ള താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് ചെസ്ലി ചാടിയതെന്ന് ന്യൂയോർക്ക് സിറ്റി പോലീസ് അറിയിച്ചു. മരിക്കുന്ന ദിവസം രാവിലെയും ചെസ്ലി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഈ ദിവസം ശാന്തിയും സമാദാനവും തരട്ടേ എന്ന കുറിപ്പോടെയാണ് അവർ ഇൻസ്റ്റഗ്രാമിൽ ഏറ്റവും ഒടുവിലായി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെസ്ലി, നോർത്ത് കരോലിനയിൽ അന്യായമായി ശിക്ഷിക്കപ്പെട്ട തടവുകാർക്ക് വേണ്ടി സൗജന്യ നിയമപ്രവർത്തനം നടത്തി വരികയായിരുന്നു. ടി വി അവതാരക, ഫാഷൻ ബ്ലോഗർ, അഭിഭാഷക എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ട്രാക്ക് അത്‌ലറ്റായിരുന്ന ചെസ്ലി സൗത്ത് കരോലിന സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം വേക്ക് ഫോറസ്റ്റ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും എംബിഎയും നേടി. അതീവ ദുഃഖത്തോടെ ഞങ്ങളുടെ പ്രിയപ്പെട്ട ചെസ്ലിയുടെ വേർപാട് അറിയിക്കുന്നു,” എന്ന് ചെസ്ലിയുടെ കുടുംബം അറിയിച്ചു.

Leave a Reply