Spread the love
പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്റെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ചാരപ്പണി ആരോപിച്ച് പിടികൂടി

പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്റെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ചാരപ്പണി ആരോപിച്ച് പിടികൂടി. ഖാന്റെ വസതിയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായതെന്നു പാക്ക് മാദ്ധ്യമങ്ങള്‍ പറയുന്നു. ഇമ്രാന്‍ ഖാന്റെ മുറിയില്‍ ചാര ഉപകരണം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിക്കപ്പെട്ടതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പ്രധാനമന്ത്രിയുടെ കിടപ്പുമുറിയില്‍ ഉപകരണം സ്ഥാപിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പണം സ്വീകരിച്ചതായും റിപോർട്ടുകൾ പറയുന്നു. ബനി ഗാല സെക്യൂരിറ്റി ടീമില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ജീവനക്കാരന്‍. ഇയാളെ കസ്റ്റഡിയിലെടുത്ത് ഫെഡറല്‍ പോലീസിന് കൈമാറി. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) ചെയര്‍മാനെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ സംഭവവികാസം. ഇമ്രാന്‍ ഖാന്റെ ജീവന്‍ അപകടത്തിലാണെന്ന് പിടിഐയില്‍ നിന്നുള്ള പലരും ഉറപ്പിച്ചുപറയുന്നു.

Leave a Reply