
പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ റാലിക്കിടെ യുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ മുൻ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റി.
വെടിവെപ്പില്‍ വലതുകാലിനാണ് ഇമ്രാൻ ഖാന് പരിക്കേറ്റത്. പിടിഐ നേതാവായ ഫൈസല്‍ ജാവേദിനും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ലോംഗ് മാർച്ചിനിടെയായിരുന്നു സംഭവം. വെടി വെപ്പിൽ ഉൾപ്പെട്ട ഗൺ മാനെ പിടികൂടിയിട്ടുണ്ട്.
ഇമ്രാൻ ഖാൻ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നതും ദൈവ നിന്ദ നടത്തുകയാണെന്നുമായിരുന്നു വെടിവെപ്പിനുള്ള കാരണമായി ഗൺ മാൻ പറഞ്ഞത് എന്നാണ് മാധ്യമങ്ങൾ പറയുന്നത്.
അതേ സമയം ഇമ്രാൻ ഖാൻ ഗുരുതരാവസ്ഥ തരണം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.