Spread the love

തിരുവനന്തപുരം :മുന്നാക്ക വിഭാഗത്തിനായുള്ള സംവരണത്തിന് സപ്ലിമെൻററി ലിസ്റ്റ് തയ്യാറാക്കാൻ തീരുമാനം. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവർക്കായി നിയമനങ്ങളിൽ 10 ശതമാനം സംവരണത്തിൽ സപ്ലിമെൻററി ലിസ്റ്റ് തയ്യാറാക്കാൻ തീരുമാനിച്ച് പിഎസ് സി യോഗം.മറ്റെല്ലാ സംവരണ വിഭാഗക്കാർക്കും ഉള്ളതുപോലെ തന്നെയായിരിക്കും ഇതും.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് നിയമനങ്ങൾ 10% സംവരണം നൽകുന്നതിനായുള്ള വിജ്ഞാപനം കഴിഞ്ഞ വർഷം ഒക്ടോബർ 23 ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇതും പ്രകാരം, അന്ന് നിലവിലുള്ളതും തുടർന്ന് പുറപ്പെടുവിച്ചതുമായ എല്ലാ വിജ്ഞാപനങ്ങൾക്കും പുതിയ ഉത്തരവ് ബാധകമാകും.ഈ വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് സപ്ലിമെൻററി ലിസ്റ്റ് കൂടി തയ്യാറാക്കണമെന്നുള്ള പിഎസ് സിയുടെ പുതിയ തീരുമാനംപിഎസ് സിയുടെ പുതിയ നടപടിയനുസരിച്ച് ആനുകൂല്യത്തിന് അർഹതയുള്ളവർ മുഖ്യ പട്ടികയിൽ ഇല്ലെങ്കിൽ അവരെ സപ്ലിമെൻററി ലിസ്റ്റിൽ നിന്ന് എടുക്കുന്നതായിരിക്കും. രണ്ടിലും യോഗ്യതയുള്ളവർ ഇല്ലെങ്കിൽ ഓപ്പൺ മെറിറ്റിലുള്ളവരെ പരിഗണിക്കും.മറ്റ് സംവരണ വിഭാഗങ്ങളുടെ കാര്യത്തിൽ അർഹതയുള്ള ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിൽ ‘നോ കാൻഡിഡേറ്റ് അവെയ്ലബിൾ ‘(എൻസിഎ) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി വീണ്ടും അപേക്ഷ ക്ഷണിക്കാനാണ് തീരുമാനം. ഇങ്ങനെ രണ്ട് തവണ വിജ്ഞാപനം ഇറക്കിയിട്ടും അർഹരില്ലെങ്കിൽ ഒഴിവുകൾ മറ്റു വിഭാഗങ്ങൾക്ക് നൽകും.

മുന്നാക്ക സംഭരണത്തിനും ഇതേ രീതി വേണമെന്ന ആവശ്യം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. അതേസമയം,അപേക്ഷകരുടെ കുറഞ്ഞ പ്രായപരിധി സംബന്ധിച്ച് നിലവിലുള്ള പിഎസ് സി വ്യവസ്ഥയിൽ വ്യവസ്ഥകളിലും മാറ്റം.അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം കുറഞ്ഞ പ്രായപരിധി പൂർത്തിയാക്കി പൂർത്തിയാകുന്നവർക്കെല്ലാം ഇനി അവസരം നൽകാനാണ് പിഎസ് സി യുടെ പുതിയ തീരുമാനം.

Leave a Reply