Spread the love

തൃശൂരില്‍ നിന്ന് 30 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി. മൂന്നു പേര്‍ അറസ്റ്റിൽ; കേരളത്തില്‍ ആദ്യം

തൃശൂര്‍: സുഗന്ധലേപന വിപണിയിൽ 30 കോടി രൂപ വിലമതിക്കുന്ന ‘തിമിംഗല ഛര്‍ദ്ദി’ (ആംബര്‍ഗ്രിസ്) തൃശൂരില്‍ നിന്ന് പിടികൂടി. 18 കിലോ ഭാരമുള്ള ആംബര്‍ഗ്രിസാണ് ചേറ്റുവയില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. വനംവകുപ്പ് വിജിലൻസിൻ്റെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് പ്രതികൾ പിടിയിൽ ആയത്. വീഡിയോ കോളിലൂടെ നോട്ടുകൾ കാണിച്ചപ്പോൾ ആണ് പ്രതികൾ മുഖം കാണിക്കാൻ ആയി തയ്യാറായത്. അങ്ങനെ പ്രതികളെ പിടികൂടുകയായിരുന്നു.

Leave a Reply