കരുവന്നൂർ ബാങ്ക് തട്ടിപ്പ് ;നാല് പ്രതികളെ കസ്റ്റഡിയിൽ.
തൃശ്ശൂർ: 300 കോടി രൂപയുടെ കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പു കേസിൽ സിപിഎം ഭാരവാഹികളും ജീവനക്കാരും ഉൾപ്പെടെ നാല് പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെന്ന് സൂചന. ഇവർ അറസ്റ്റിലാണെന്ന് ഇന്നലെ ഉച്ച മുതൽ പ്രചാരണമുണ്ടെങ്കിലും അന്വേഷണസംഘം നിക്ഷേപിച്ചു. ബാങ്കിൻറെ സെക്രട്ടറിയും സിപിഎം കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ടി.ആർ. സുനിൽ കുമാർ, മുൻ മാനേജറും പൊറത്തിശേരി ലോക്കൽ കമ്മിറ്റി അംഗവുമായ ബിജു കരിം,സീനിയർ അക്കൗണ്ടന്റും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായ സി.കെ. ജിൻസ്, കമ്മീഷൻ ഏജൻറ് എ.കെ. ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്. എന്നാൽ,പ്രതികളെ പിടികൂടിയിട്ടില്ല അവർ ഒളിവിൽ തന്നെയാണെന്നും ക്രൈംബ്രാഞ്ച് എസ്പി കെ.എസ്.സുദർശൻ അറിയിച്ചു.ബാങ്ക് വായ്പ തട്ടിപ്പിൽ ഒരാഴ്ച മുമ്പ് ആറ് പേർക്കെതിരെ ഇരിഞ്ഞാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രതികളെല്ലാം ഒളിവിൽ പോയിരുന്നു. സുനിൽ കുമാറിൻറെ നേതൃത്വത്തിൽ നാല് പ്രതികൾ തൃശൂർ അയ്യന്തോളിലെ ഫ്ലാറ്റിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മൊബൈൽ ഫോൺ ഉപോക്ഷിച്ച് നാല് ദിവസമായി ഇവർ ഫ്ലാറ്റിൽ കഴിയുകയായിരുന്നു. ഫ്ലാറ്റിനു താഴെയുള്ള സൂപ്പർ മാർക്കറ്റിൽ ഇവർ എത്തിയത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതായി സൂചനയുണ്ട്.രഹസ്യമായി ഫ്ലാറ്റിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നാലുപേരെയും കസ്റ്റഡിയിലെടുത്തതായാണ് സൂചന. ലോക്കൽ പോലീസും സ്പെഷ്യൽ ബ്രാഞ്ചുമൊന്നും വിവരം അറിഞ്ഞില്ല. . പ്രതികളെ പിപി കിറ്റ് ധരിപ്പിച്ച് ക്രൈംബ്രാഞ്ച് സംഘം അതീവരഹസ്യമായി ഇവരുടെ വീട്ടിൽ എത്തിച്ചു തെളിവെടുത്തതായും സൂചനയുണ്ട്. റെയ്ഡിൽ 29 ബെനാമി രേഖകളിലായി 14.50 കോടിയുടെ ക്രമക്കേടുകൾ കണ്ടെത്തി.വായ്പ വായ്പ തട്ടിപ്പിലെ പ്രധാന ഇടനിലക്കാരൻ കറുവന്നൂർ പൊറത്തിശേരി കിരൺ, ബാങ്ക് നടത്തുന്ന സൂപ്പർമാർക്കറ്റിലെ അക്കൗണ്ടന്റ് റെജി അനിൽ എന്നിവർ ഒളിവിലാണ്.