തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ തിരുവനന്തപുരം,
എറണാകുളം,തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ഡോക്ടർ നിലവിൽവരുന്നതോടെ ജില്ലകളുടെ അതിർത്തി അടച്ചിടും. ആവശ്യക്കാർക്ക് തിരിച്ചറിയൽ കർഡുമായി യാത്രാ അനുമതി ലഭിക്കും.
അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാനുള്ള ഒരു റോഡ് ഒഴികെ കണ്ടെയ്ൻമെൻറ് സോണുകൾ മുഴുവനായി അടച്ചിടും. എന്നാൽ മറ്റു ജില്ലകളിൽ
ജില്ലകളിൽ നിലവിലുള്ള ലോക്ഡൗൺ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും. അനാവശ്യമായി പുറത്തിറങ്ങുക,കൂട്ടം കൂടുക, ധരിക്കാതിരിക്കുക, മറ്റു കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കും. ആൾക്കൂട്ടം, ക്വാറന്റീൻ ലംഘനം എന്നിവ കണ്ടെത്താൻ ഡ്രോൺ, ജിയോ ഫെൻസിങ് സാങ്കേതിക വിദ്യകളുടെ സഹായം തേടും. പതിനായിരം പോലീസുകാരെ ആണ് ട്രിപ്പിൾ ലോണിന്റെ ഭാഗമായി ചില ജില്ലകളിൽ വിന്യസിച്ചിരിക്കുന്നത്.
ട്രിപ്പിൾ ലോക്ഡൗണിലെ അധിക നിയന്ത്രണങ്ങൾ
• കടകൾ ഒന്നിടവിട്ട ദിവസം, ബാങ്ക് ആഴ്ചകളിൽ രണ്ട് ദിവസം മാത്രം.
• പലവ്യഞ്ജന കടകൾ, ബേക്കറികൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം.
• ഭക്ഷണം സമൂഹ അടുക്കളകളിലൂടെയും, ജനകീയ ഹോട്ടലുകളിലൂടെയും എത്തിക്കാൻ വാർഡ് സമിതികൾ നേതൃത്വം നൽകും.
• വീട്ടുജോലിക്കാർ, ഹോം നഴ്സുമാർ ഇവർക്ക് ഓൺലൈൻ പാസുമായി യാത്ര ചെയാം.പ്ലാമ്പർ, ഇലക്ട്രീഷന്മാർക്ക് അത്യാവശ്യഘട്ടങ്ങളിൽ പാസുമായി യാത്രാനുമതി ഉണ്ട്.
•വിമാന ട്രെയിൻ യാത്രകൾക്ക് തടസ്സമില്ല.
•മരുന്നു കടകളും, പെട്രോൾ പമ്പുകളും തുറക്കും.