കളമശ്ശേരിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞപ്പോള്‍ മണ്ണിനടിയില്‍ കുടുങ്ങിയത് ഏഴു തൊഴിലാളികളില്‍ നാല് പേര്‍ മരിച്ചു. ഫൈജുല്‍ മണ്ഡല്‍ എന്ന ബംഗാള്‍ സ്വദേശിയടക്കം നാല് പേരാണ് മരിച്ചത്. ഒരാളുടെനില ഗുരുതരമായി തുടരുന്നു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മെഡിക്കല്‍ കോളേജിനുസമീപം കളമശ്ശേരി നസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റിയിലാണ് മണ്ണിടിച്ചിലില്‍ ഏഴുപേര്‍ കുടുങ്ങിയത്. ഇതില്‍ അഞ്ചുപേരെ രക്ഷപ്പെടുത്തി.നാല് പേര്‍ പിന്നീട് മരിച്ചു. ഒരാളെ കൂടി കണ്ടെത്താനുണ്ട്. അതിഥി തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്
ഇവിടെ വര്‍ക് സൈറ്റില്‍ 25 പേരാണുണ്ടായിരുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മാണത്തിനായി വലിയ കുഴിയെടുത്തുവരുന്നതിനിടെയായിരുന്നു മണ്ണിടിഞ്ഞുവീണത്. പോലിസും ഫയര്‍ഫോഴ്സുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.