Spread the love
കാ​ട്ടാ​ക്ക​ട​യി​ല്‍ പിതാ​വി​നെ​യും മകളെയും മ​ര്‍​ദി​ച്ച സംഭവ​ത്തി​ല്‍ നാ​ല് കെഎ​സ്ആ​ര്‍​ടി​സി ജീവന​ക്കാ​ര്‍​ക്ക് സസ്പെ​ൻ​ഷ​ൻ

കെ​എ​സ്ആ​ർ​ടി​സി ആ​ര്യ​നാ​ട് യൂ​ണി​റ്റി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ എ. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, കാ​ട്ട​ക്കാ​ട് ഡി​പ്പോ​യി​ലെ ഡ്യൂ​ട്ടി​ഗാ​ർ​ഡ് എ​സ്.​ആ​ർ സു​രേ​ഷ് കു​മാ​ർ, ക​ണ്ട​ക്ട​ർ എ​ൻ. അ​നി​ൽ കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സി​പി മി​ല​ൻ ഡോ​റി​സ് എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

അ​മ​ച്ച​ൽ സ്വ​ദേ​ശി പ്രേ​മ​നും മ​ക​ൾ രേ​ഷ്മ​യ്ക്കു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ബ​സ് ക​ൺ​സെ​ഷ​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ക​ണ്‍​സ​ഷ​ൻ ടി​ക്ക​റ്റ് പു​തു​ക്കാ​നാ​യി​ട്ടാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ൽ മ​ക​ളു​മൊ​ത്ത് പ്രേ​മ​ൻ എ​ത്തി​യ​ത്.

കോ​ഴ്സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൂ​ടി ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ ക​ണ്‍​സ​ഷ​ൻ ടി​ക്ക​റ്റ് പു​തു​ക്കി ന​ൽ​കൂ എ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ്രേ​മ​നോ​ട് പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Leave a Reply