കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവില്‍ അച്ഛനും അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തി. വീട്ടിനുള്ളില്‍ വിഷവാതകം നിറച്ച് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാഞ്ഞതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു.