വരാപ്പുഴ (എറണാകുളം)∙ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. നിജോ (38) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരാണ് മരിച്ചത്. മക്കൾക്കു വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
ശിൽപ ഇറ്റലിയിൽ ജോലിക്കു പോകാനുള്ള ശ്രമത്തിലായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നു കരുതുന്നു. വരാപ്പുഴ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മൃതദേഹങ്ങൾ നടപടിക്കായി പറവൂർ ആശുപത്രിയിലേക്ക് മാറ്റി.