
അബുദാബി: യു.എ.ഇയില്‍ നാല് പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. രോഗം ബാധിച്ചവര്‍ പൂര്‍ണമായും ഭേദപ്പെടുന്നതുവരെ ആശുപത്രിയില്‍ കഴിയണമെന്നും അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ 21 ദിവസം ക്വാറന്‍റീനില്‍ കഴിയണമെന്നുമാണ് നിർദേശം.
ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും രോഗബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.