തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തെ ബോംബെറിഞ്ഞയാളെ തിരച്ചറിഞ്ഞതായി സൂചന. കേസുമായി ബന്ധപ്പെട്ട് ബോംബുണ്ടാക്കിയ ആളുള്‍പ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി. കെ. റുജുല്‍, സനീഷ്, പി. അക്ഷയ്, ജിജില്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന ഏച്ചൂര്‍ സ്വദേശിയായ മിഥുന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്. ബോംബേറില്‍ വിഷ്ണുവിന്റെ തല പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. വിഷ്ണുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കല്യാണത്തിന്റെ തലേന്ന് വരന്റെ വീട്ടില്‍ ഏച്ചൂരില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു.