Spread the love
തിരുവനന്തപുരത്ത് നാല് പൊലീസുകാർക്ക് കുത്തേറ്റു

മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പൊലീസുകാർക്ക് കുത്തേറ്റു. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാരെ മയക്കുമരുന്ന് കേസ് പ്രതിയായ അനസ് ആണ് കുത്തിയത്. ശ്രീജിത്ത്,വിനോദ്, ചന്തു, ജയൻ എന്നീ പൊലീസുകാർക്കാണ് കുത്തേറ്റത്. ഇവരിൽ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റ പൊലീസുകാരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അനസിനെ പിടികൂടുന്നതിനിടെയാണ് പൊലീസുകാർക്ക് കുത്തേറ്റത്. ഇരുപതോളം കേസുകളിൽ പ്രതിയാണ് അനസെന്നും ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. അക്രമവിവരം അറിഞ്ഞ് കൂടുതൽ പൊലീസുകാർ എത്തി അനസിനെ കീഴ് പ്പെടുത്തി അറസ്റ്റ് ചെയ്തു.

Leave a Reply