Spread the love
നാല് വര്‍ഷത്തെ ബി.എഡ്; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ടു

ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നാല് വർഷത്തെ ബി.എഡ് കോഴ്സിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനാണ് വിവരം പുറത്ത് വിട്ടത്. ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം എന്നായിരിക്കും കോഴ്സിന്റെ പുതിയ പേര്.

2030 മുതൽ ഹൈസ്ക്കൂൾ തലം വരെ അധ്യാപകരാവാനുള്ള മിനിമം യോഗ്യത ഈ കോഴ്സായിരിക്കും.

ബിരുദ കോഴ്സിനൊപ്പം ഒരു വർഷം ബി.എഡ് കോഴ്സും ചേർന്നാലാണ് ഇന്റഗ്രേറ്റഡ് കോഴ്സ്. നിലവിൽ രണ്ടു വർഷത്തെ കോഴ്സാണ് ബി.എഡ്. കോഴ്സിന് ഇടയിൽ പഠനം നിർത്താനുള്ള എക്സിറ്റ് സംവിധാനം ഈ പുതിയ കോഴ്സിനുണ്ടാവും.

നിലവിലെ രണ്ട് വർഷത്തെ കോഴ്സ് നിർത്തുന്നില്ല. പിജി ക്ക് ശേഷം പഠിക്കാനായി ഒരു വർഷത്തെ ബി.എഡ് കോഴ്സ് ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.

എൻടിഎ നടത്തുന്ന പൊതിപരീക്ഷയിലൂടെയായിരിക്കും കോഴ്സിലേക്കുള്ള തിരഞ്ഞെടുപ്പ്. പന്ത്രണ്ടാം ക്ലാസിൽ 50 ശതമാനം മാർക്ക് നിർബന്ധമാണ്.

Leave a Reply