
ആലപ്പുഴ: മാന്നാറിൽ നാലുവയസ്സുകാരനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. കുട്ടൻപേരുർ കൃപാസദനത്തിൽ മിഥുനാണ് ആത്മഹത്യചെയ്തത്. നാലുവയസ്സുകാരൻ മകൻ ഡെൽവിനെ കൊലപ്പെടുത്തിയ ശേഷമാണ് പിതാവിന്റെ ആത്മഹത്യ.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണു സംഭവം. മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം തൂങ്ങിമരിക്കുകയാണ് ചെയ്തത്. മിഥുന്റെ മുറിയുടെ വാതിൽ രാവിലെ തുറക്കാത്തതിനെ തുടർന്ന് അമ്മയും അച്ഛനും പരിശോധിച്ചപ്പോഴാണ് ഇയാളെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് കാരണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.