നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട്, അച്ഛനെ പോലീസ് അറസ്റ്റുചെയ്തു. മകൾ സുഷ്വിക മരിച്ച സംഭവത്തിൽ തിരുവട്ടാറിന് സമീപം കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രൻ (37) ആണ് അറസ്റ്റിലായത്. മദ്യപിച്ചെത്തിയ പിതാവിനെ പേടിച്ച് സഹോദരങ്ങൾക്കും അമ്മയ്ക്കും ഒപ്പം റബർ തോട്ടത്തിൽ ഒളിച്ചിരിക്കവേയാണ് സുഷ്വികയ്ക്ക് പാമ്പ് കടിയേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഭാര്യ സിജി മോളെയും മക്കളായ സുഷ്വിക മോൾ (4), സുജിലിൻ ജോ (9), സുഷിൻ സിജോ (12 ) എന്നിവരെയും മർദിക്കുന്നത് പതിവാണ്.
കഴിഞ്ഞ ദിവസവും രാത്രിയിൽ മദ്യപിച്ച് എത്തി ബഹളം തുടങ്ങിയതോടെ അമ്മയും കുട്ടികളും സമീപത്തെ റബർ തോട്ടത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് കുട്ടികളെ അമ്മ സമീപത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു.
നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.