Spread the love
കൊല്ലത്ത് വീട്ടിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി

മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് 14 വയസുകാരനെ തമിഴ് സംഘം തട്ടിക്കൊണ്ടുപോയി. കൊട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് കാറുകളിലെത്തിയ തമിഴ്നാട് സ്വദേശികൾ അടങ്ങുന്ന ആറംഗ സംഘം തട്ടിയെടുത്തത്. തടഞ്ഞ സഹോദരിയെയും അയൽവാസിയെയും സംഘം അടിച്ചു വീഴ്ത്തി. 5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയിൽ വെച്ച് സംഘത്തെ തടഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്. കടന്നുകളഞ്ഞ ആൾ ഫിസിയോതെറപ്പിസ്റ്റ് ആണെന്ന് സംശയമുണ്ട്. ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ട ആഷിക്കിനെ പൊലീസ് രക്ഷപ്പെടുത്തി.തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് വെറും 100 മീറ്റർ മുൻപാണ് സംഘത്തെ തടഞ്ഞത്.കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് സംഘം ഏകോപിച്ചു നടത്തിയ നീക്കത്തിലൂടെ ആണ് ഏതു സാധ്യമായത്.

Leave a Reply