കെഎസ്ഇബിയുടെ (KSEB) വെബ് സൈറ്റിലെ പിഴവുകള്‍ മുതലാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഉപഭോക്താക്കളിൽ നിന്നും ലക്ഷങ്ങളാണ് ഹൈ ടെക് സംഘം തട്ടിയത്. ഉപഭോക്താവിന്‍റെ ഫോണ്‍ നമ്പർ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും തട്ടിപ്പ് സംഘം ചോർത്തും. ഉപഭോക്താവ് എന്ന് പണമടക്കണം, പണടച്ചില്ലെങ്കിൽ എന്ന് കണക്ഷൻ റദ്ദാക്കും തുടങ്ങിയ വിവരങ്ങൾ മനസിലാക്കും. എന്നിട്ടും ക്വിക് പെയിലേക്ക് കണ്‍സ്യൂമർ നമ്പർ നൽകും. ഇവിടെയും പണമടക്കുന്നത് സംബന്ധിച്ച എല്ലാ വിവരങ്ങലും ലഭിക്കും. പിന്നെ കെഎസ്ഇബി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് ഉപഭോക്താവിനെ വിളിക്കും. ബില്ലിൽ പിഴവ് സംഭവിച്ചെന്നും ഉടൻ പണടക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. വൈദ്യുത കണക്ഷൻ എടുത്തത് മുതൽ അവസാനം ബില്ലടച്ചതും, പുതിയ ബില്ലിൻ്റെ വിവരങ്ങളും പറയും. ഇതോടെ ഉപഭോക്താവ് വെട്ടിലാകും. ഇന്ന് തന്നെ ഓണ്‍ ലൈൻ വഴി പണമച്ചില്ലെങ്കിൽ കറൻ്റ് കട്ട് ചെയ്യുമെന്ന് പറയുമ്പോള്‍ തട്ടിപ്പ് സംഘമയക്കുന്ന സൈറ്റിൽ കയറി പണടക്കും. ഉപഭോക്താവിന്‍റെ പണം തട്ടിപ്പ് സംഘത്തിന്‍റെ അക്കൗണ്ടിലേക്ക് പോകും. ഇത്തരം തട്ടിപ്പ് സന്ദേശങ്ങളിൽ ഉപഭോക്താക്കള്‍ വീഴരുതെന്നാണ് കെഎസ്ഇബി പറയുന്നത്. കെഎസ്ഇബി ചെയർമാന്‍റെ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.