Spread the love
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കുന്നത് പരിഗണനയില്‍

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കുടുംബ വരുമാനത്തിന് ആനുപാതികമാക്കി വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് മാറ്റേണ്ടി വരും. നാല് തരത്തിലുള്ള റേഷന്‍ കാര്‍ഡുകളാണുള്ളത്. അത് അനുസരിച്ചായിരിക്കും നിരക്കുകളും.

രാത്രികാല സര്‍വീസുകളുടെ യാത്രാ നിരക്കില്‍ വ്യത്യാസം വരുത്തിയാല്‍ മാത്രമെ ബസുടമകള്‍ക്ക് യഥാസമയം വാഹനങ്ങള്‍ ഓടിക്കാന്‍ സാധിക്കു. പകലും രാത്രിയും രണ്ട് നിരക്കാണെങ്കില്‍ മാത്രമെ രാത്രി സര്‍വീസിന് ബസുടമകള്‍ തയാറാകുകയുള്ളു. അതിനാല്‍ രാത്രികാല നിരക്ക് വ്യത്യാസപ്പെടുത്തേണ്ടതായി വരും,” ഗതാഗത മന്ത്രി പറഞ്ഞു.

മിനിമം ചാര്‍ജ് 10 രൂപയും കിലോ മീറ്ററിന് 90 പൈസയും വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജ് അഞ്ച് രൂപയും കണ്‍സഷന്‍ 50 ശതമാനവുമാക്കണമെന്നാണ് കമ്മിറ്റിയുടെ നിര്‍ദേശം.

Leave a Reply