
റിയാദ്: സഊദിയിൽ നൽകിയിരുന്ന സൗജന്യ കൊവിഡ് ചികിത്സ ഒഴിവാക്കി. ഇത് വരെ സർക്കാർ ചിലവിൽ നൽകിയിരുന്ന ചികിത്സയാണ് നിർത്തലാക്കിയത്. ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിനുള്ള സൗജന്യ ചികിത്സ നിര്‍ത്തിവെച്ചതായും കോ ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (സിസിഎച്ച്ഐ) അതോറിറ്റി വ്യക്തമാക്കി.
ഇത് സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും എല്ലാ ആതുരാലയങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. അതേസമയം, മാര്‍ച്ച് 13 ന് മുമ്പ് കൊവിഡ് ബാധിച്ചവര്‍ക്കുള്ള ചികിത്സ തുടരുകയും അതിനുള്ള പണം ഇൻഷുറൻസ് കമ്പനികൾ നൽകുകയും ചെയ്യും.