
ജിദ്ദ: ഫിഫ വേൾഡ് കപ്പ് 2022 (ഖത്തർ) ഫാൻ ടിക്കറ്റായ ഹയ്യ കാർഡ് കൈവശമുള്ളവർക്ക് സൗദിയിലേക്ക് സൗജന്യ പ്രവേശനം.
ഇത് സംബന്ധിച്ച് ഇന്ന് സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്..
ഹയ്യ കാർഡുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഇ വിസാ ചെലവ് സൗദി സർക്കാർ വഹിക്കും.
ഫിഫ വേൾഡ് കപ്പ് 2022 ലെ ഏത് മാച്ച് വീക്ഷിക്കുന്നയാൾക്കും വ്യക്തിഗത രേഖയായി ഹയ്യ ഫാൻ കാർഡ് ഇഷ്യു ചെയ്യേണ്ടതുണ്ട്.
ചുരുക്കത്തിൽ ലോകക്കപ്പ് കണാനെത്തുന്ന ഓരോ വ്യക്തിക്കും ആവശ്യമെങ്കിൽ സൗദിയിലേക്ക് ഫ്രീ വിസിറ്റ് സാധ്യമാകും എന്ന് സാരം.