ദുബായ്: ദുബായിലെത്തുന്ന എല്ലാ യാത്രക്കാർക്കും സൗജന്യ എക്‌സ്‌പോ ടിക്കറ്റ് നൽകാൻ തീരുമാനം. വിനോദ സഞ്ചാരികൾ, പൗരന്മാർ, താമസക്കാർ ഉൾപ്പടെ ദുബായിലേക്കുള്ള എല്ലാ യാത്രക്കാർക്കും സൗജന്യ ലോക എക്‌സ്‌പോ 2020 ടിക്കറ്റുകൾ ലഭിക്കും.
രാജ്യത്തിന്റെ സുവർണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചാണ് ഈ ഓഫർ.
ഡിസംബർ 1 മുതൽ രണ്ടാഴ്ചത്തേക്ക് ആയിരിക്കും ടിക്കറ്റുകൾ സൗജന്യമായി നൽകുന്നത്. ദുബായ് കൗൺസിൽ ഫോർ ബോർഡർ ക്രോസിംഗ് പോയിന്റ്സ് സെക്യൂരിറ്റിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫേഴ്‌സും സംയുക്തമായി എടുത്ത തീരുമാനത്തിൽ 192 രാജ്യങ്ങൾ പങ്കെടുക്കുന്ന മെഗാ എക്‌സ്‌പോ കാണാനാണ് യാത്രക്കാർക്ക് അവസരം ഒരുങ്ങുന്നത്.