Spread the love

കുട്ടികളെ അടിമകളാക്കി ‘ഫ്രീ ഫയർ’; പബ്ജിക്ക് സമാനമായ ഗെയിം; ‘മരണക്കളി’

കട്ടപ്പനയിലെ പതിനാലുകാരനെ മരണത്തിേലക്ക് തള്ളിയിട്ട ഫ്രീ ഫയര്‍ എന്ന ഗെയിമിന് നിരവധി കുട്ടികള്‍ അടിമയാണ്. പബ്ജിക്ക് സമാനമായ സര്‍വൈവല്‍ ഗെയിമാണ് ഫ്രീ ഫയര്‍. നിരന്തരമായി ഗെയിം കളിച്ച് മാനസിക നിലയില്‍ വ്യതിയാനം കാട്ടിയ കുട്ടികള്‍ ചികിത്സ തേടുകയാണ്.

ഒരു ദ്വീപിലേക്ക് പാരച്യൂട്ടില്‍ പറന്നിറങ്ങുന്നവര്‍. യുദ്ധഭൂമിലേക്ക് ഇറങ്ങുന്ന ഇവര്‍ ആയുധങ്ങള്‍ തേടുന്നു. പിന്നീട് ഈ ആയുധങ്ങളുമായി പരസ്പരം പോരാടുന്നു. പബ് ജി പോലെ സര്‍വൈവല്‍ ഗെയിമാണ് ഫ്രീ ഫയര്‍.2019 ല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം. 8 കോടി ആക്ടീവ് യൂസേഴ്സാണ് ഈ ഗെയിമിനുള്ളത്. പബ്ജിയുടെ നിരോധനത്തോടെ കളം പിടിച്ച ഫ്രീ ഫയര്‍ ലോക്ഡൗണ്‍ കാലത്ത് അരങ്ങ് വാഴുകയാണ്.

ഇന്‍റര്‍നെറ്റ് ക്ലാസുകള്‍ക്കായി മൊബൈല്‍ഫോണുകള്‍ കുട്ടികളുടെ കയ്യിലായപ്പോള്‍ ഈ ഗെയിം കളിക്കുന്നവരുടെ എണ്ണം കൂടി. ഗെയിം അഡിക്ഷനും. ഊണും ഉറക്കവും ഉപേക്ഷിച്ച് ഗെയിം കളിക്കുന്നവരും ഗെയിമിന്‍റെ അടുത്തഘട്ടത്തിലേക്ക് പോകാന്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കളുടെ അക്കൗണ്ട് ചോര്‍ത്തുന്നവരും ഏറെയാണ്. ഗെയിമിനടിമപ്പെട്ട നിരവധി കുട്ടികള്‍ ചികിത്സ തേടുന്നു.

Leave a Reply