Spread the love
സ്ത്രീകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീനം

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി പ്രകാരം ആര്യപള്ളം സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ 20 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുന്നു. പ്ലംബിംഗ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍ വയര്‍മാന്‍, കാര്‍പ്പെന്ററി, ഫോട്ടോഗ്രാഫി തുടങ്ങിയ മേഖലകളിലാണ് പരിശീലനം.
ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ളതും മേല്‍ പറഞ്ഞ മേഖലകളില്‍ അഭിരുചിയും പ്രാവീണ്യവുമുള്ള തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള വനിതകള്‍ നിശ്ചിത ഫോമിലുള്ള അപേക്ഷയും അനുബന്ധ രേഖകളും സഹിതം ഡിസംബര്‍ 31 നു മുമ്പായി അപേക്ഷിക്കണമെന്ന് ജില്ലാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 8921697457.

Leave a Reply