ഉപഭോക്തൃ തർക്കപരാതികളിൽ നേരിട്ട് ഹാജരാകുന്ന പരാതിക്കാർക്കായി സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനിൽ സൗജന്യ നിയമസഹായ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. ഉപഭോക്തൃ തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് സഹായകമാകുന്ന രീതിയിൽ മീഡിയേഷൻ കേന്ദ്രങ്ങളും ഇതോടനുബന്ധിച്ച് പ്രവർത്തനം ആരംഭിക്കും. സൗജന്യ നിയമ സഹായ കേന്ദ്രങ്ങളുടേയും ജില്ലാ മീഡിയേഷൻ കേന്ദ്രങ്ങളുടേയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ നിർവഹിക്കും. സംസ്ഥാന ഉപഭോക്തൃതർക്കപരിഹാര കമ്മിഷനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പു മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷനായിരിക്കും.