Spread the love
സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും

സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 23 മുതൽ തുടങ്ങിയ കിറ്റ് വിതരണമാണ് ഉത്രാട ദിനമായ ഇന്ന് അവസാനിക്കുന്നത്.ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കുകളനുസരിച്ച് 82 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റാണ് ഇക്കുറി വിതരണം ചെയ്തത്. മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു. കശുവണ്ടി 50 ഗ്രാം, മിൽമ നെയ് 50 മി.ലി, ശബരി മുളക് പൊടി 100 ഗ്രാം, ശബരി മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്ക്കട 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശർക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് എന്നിവ അടങ്ങുന്നതാണ് ഓണക്കിറ്റ്.

Leave a Reply