Spread the love
നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിൽ സൗജന്യ സേവനങ്ങൾ

പ്രവാസികൾ, തിരികെവന്ന പ്രവാസികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ബിസിനസ് രജിസ്ട്രേഷൻ, ലൈസൻസ് എന്നിവ ലഭിക്കുന്നതിനു സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റിൽ രജിസ്റ്റർ ചെയ്യുന്നതിന് നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിൽ സൗജന്യ സേവനം ലഭിക്കും. ഉദ്യം രജിസ്ട്രേഷൻ സേവനവും ഇവിടെനിന്നു സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് എൻ.ബി.എഫ്.സി, നോർക്ക റൂട്സ് (രണ്ടാം നില), തൈക്കാട് എന്ന വിലാസത്തിലോ 0471- 2770534 എന്ന നമ്പറിലോ ബന്ധപ്പെടണം. ഇ മെയിൽ വിലാസം : nbfc.norka@kerala.gov.in.

Leave a Reply