പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമ/ബി.ടെക്/എം.സി.എ കഴിഞ്ഞ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. റെസിഡന്‍ഷ്യല്‍ വിഭാഗത്തില്‍ നടത്തുന്ന കോഴ്സുകള്‍ തികച്ചും സൗജന്യമാണ്. പഠന കാലയളവില്‍ നിബന്ധനകള്‍ക്ക് വിധേയമായി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്‌റ്റൈപ്പന്റും നല്‍കും. അപേക്ഷകള്‍ മാര്‍ച്ച് 15 ന് മുന്‍പ് തിരുവനന്തപുരത്തെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലഭിക്കണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്-7356789991, 9995898444.