ആർസിസിയിൽ എത്തുന്ന രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര..
ഇരുപതിനായിരം യാത്രക്കാർക്ക് നിംസ് മെഡിസിറ്റിയുടേയും , കനിവിന്റേയും സഹകരണത്തോടെ സൗജന്യ യാത്ര നൽകും..
ആർസിസിയിൽ എത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും യാത്ര ചെയ്യുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച സർക്കുലർ സർവ്വീസ് ഗതാഗത മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
ആർ.സി.സി. ഡയറക്ടർ ഡോ. രേഖാ.എസ്. നായർ അദ്ധ്യക്ഷ വഹിച്ചു. ചടങ്ങിൽ ആർസിസിയിലേയും, കെഎസ്ആർടിസിയിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
ആർ.സി.സിയിൽ നിന്നും പുറപ്പെടുന്ന ബസ് മെഡി: കോളേജ് ബസ് സ്റ്റാൻഡ്, ചാലക്കുഴി. പട്ടം എൽഐസി, കേശവദാസപുരം , ഉള്ളൂർ മെഡി: കോളേജ് വഴി ആർസിസിയിൽ എത്തുകയും, മറ്റൊരു സർവ്വീസ് ആർസിസിയിൽ നിന്നും പുറപ്പെട്ട് മെഡി: കോളേജ്, വൈദ്യുതിഭവൻ, പട്ടം എൽഐസി, ചാലക്കുഴി, മെഡി: കോളേജ് വഴി ആർസിസിയിൽ എത്തുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈ ബസുകളിലെ യാത്രാ നിരക്ക് 10 രൂപമാത്രമാണ്. എന്നാൽ ഈ സർവ്വീസിലെ പതിനായിരം യാത്രക്കാരുടെ യാത്രാ നിരക്ക് നിംസ് മെഡിസിറ്റിയും, മറ്റൊരു പതിനായിരം യാത്രക്കാരുടെ യാത്രാ നിരക്ക് ആർസിസിയിലെ തന്നെ കനിവ് എന്ന സംഘടനയുമാണ് സ്പോൺസർ ചെയ്യ്തിരിക്കുന്നത്…