Spread the love

ന്യൂഡൽഹി:കൊവിഡ് വാക്സിനായ കൊവാക്സിൻ 2021 ഫെബ്രുവരിയിൽ ലഭ്യമാകുമെന്ന് ഏകദേശം ഉറപ്പായതോടെ വിതരണ നടപടികൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിൻ ആണ് കൊവാക്സിൻ.

ഇന്ത്യയിൽ ലഭ്യമാകുന്ന ആദ്യ കൊവിഡ് വാക്സിൻ ആയിരിക്കും കൊവാക്സിൻ. ഏതെല്ലാം ആളുകൾക്കാണ് വാക്സിൻ ആദ്യം നൽകേണ്ടത് എന്നുവരെ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. സംസ്ഥാനങ്ങളോട് അടിയന്തിരമായി വാക്സിൻ നൽകേണ്ട വരുടെ പട്ടിക കൈമാറാൻ നിർദ്ദേശിച്ചിട്ടുണ്ട് എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ നേരത്തെ പറഞ്ഞിരുന്നു. പണം ഈടാക്കാതെ സൗജന്യമായി വാക്സിൻ നൽകാനാണ് നിലവിൽ പദ്ധതി.

30 കോടിയോളം ആളുകൾക്കാണ് ആദ്യഘട്ടത്തിൽ കൊവാക്സിൻ നൽകുക. ആദ്യഘട്ടത്തിൽ നാലു വിഭാഗങ്ങൾക്കാണ് മുൻഗണന.

1) ഡോക്ടർമാർ, നേഴ്സുമാർ ,ആശാവർക്കർമാർ, എംബിബിഎസ് വിദ്യാർഥികൾ ,ഉൾപ്പെടെ 1 കോടി ആരോഗ്യപ്രവർത്തകർ

2) 50 വയസ്സിനു മുകളിലുള്ള ഹൈ റിസ്‌ക് വിഭാഗത്തിൽപെട്ട 26 കോടി ആളുകൾ.

3) പോലീസ്, സൈന്യം, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, എന്നീ വിഭാഗങ്ങളിലെ ജീവനക്കാർ ഉൾപ്പെടെ രണ്ടു കോടി ആളുകൾ.

4) മറ്റു രോഗങ്ങൾ ബാധിച്ചു ഗുരുതരനിലയിൽ ആയ 50 വയസ്സിന് താഴെയുള്ള 1 കോടി ആളുകൾ.

കൊവാക്സിൻ അടുത്ത ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് തുടക്കത്തിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply